Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : God Father Jerome

Kollam

ദൈ​വ​ദാ​സ​ന്‍ ജെ​റോം പി​താ​വി​ന്‍റെ 125-ാമ​ത് ജ​ന്മ​ദി​നാ​ച​ര​ണം

കൊ​ല്ലം : മാ​വേ​ലി​ക്ക​ര ഫൊ​റോ​ന​യി​ലെ ബി​സി​സി ശു​ശ്രു​ഷാ സ​മി​തി​ക​ളു​ടെ സം​ഗ​മ​വും ദൈ​വ​ദാ​സ​ന്‍ ജെ​റോം പി​താ​വി​ന്‍റെ 125ാ-മ​ത് ജ​ന്മ​ദി​ന​വും അ​നു​സ്മ​രി​ച്ചു. കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ബൈ​ജു ജൂ​ലി​യ​ാന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന വി​കാ​രി ഫാ. കെ.​ബി. ​സെ​ഫ​റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ജെ​റോ​മി​ന് ദൈ​വ​ജ​ന​ത്തെ​ കു​റി​ച്ച് ദ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് രൂ​പ​ത​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തെ​ന്നും സ​ഭ​യു​ടെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ഭാം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​സി​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് സെ​ബാ​സ്റ്റി​യ​ന്‍ ക്ലാ​സ് ന​യി​ച്ചു. ഫാ. ​വി​പി​ന്‍, ഫാ. ​റോ​ബി​ന്‍, ഫാ. ​ജോ​ബി, ഇ​ഗ്‌​നേ​ഷ്യ​സ് എ​ലി​യാ​സ്, സി​സ്റ്റ​ര്‍ നോ​മ മേ​രി, വി.​എ​ല്‍. ആ​ന്‍റണി,ജോ​ഷ്വാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​രോ ഇ​ട​വ​ക​യി​ല്‍ നി​ന്നും പ​ത്താം ക്ലാ​സി​ല്‍ ഉ​ന്ന​ത​മാ​ര്‍​ക്ക് വാ​ങ്ങി​യ 32 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക​യി​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​രെ ആ​ദ​രി​ച്ചു.

 

Latest News

Corehub Up